പിറന്നാള്‍ മധുരം ഗാന്ധിഭവനില്‍ പങ്കുവച്ച് ശോഭാ സുരേന്ദ്രന്‍

Advertisement

പത്തനാപുരം: കേരളസമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ചെറുപ്രായത്തില്‍ തന്നെ അച്ഛനെയും അമ്മയെയും ദൈവമായി ആദരിക്കാനുള്ള ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കി നല്‍കണമെന്നും സമൂഹത്തിലെ എല്ലാ പ്രമുഖരും ഗാന്ധിഭവനിലെ അച്ഛനമ്മമാരെ ഒരിക്കലെങ്കിലും എത്തി ആശ്വാസം പകരണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രഡിസന്റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തന്റെ പിറന്നാള്‍ ദിനത്തില്‍ ഗാന്ധിഭവനില്‍ സ്നേഹപ്രയാണം ആയിരം ദിനങ്ങള്‍ പദ്ധതിയുടെ 271-ാം ദിനം സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഗാന്ധിഭവനിലെ കുടുംബാംഗങ്ങളുമായി പിറന്നാള്‍ മധുരം പങ്കുവച്ചാണ് ശോഭാ സുരേന്ദ്രന്‍ മടങ്ങിയത്.
പ്രൊഫ. കോന്നി ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. എ. നൗഷാദ്, മാനുവല്‍ ഡിക്രൂസ് പയസ്, ഗാന്ധിഭവന്‍ ഭാരവാഹികളായ പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, കെ. ഉദയകുമാര്‍, പ്രസന്നാ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement