ഇഞ്ചക്കാട് രാമചന്ദ്രൻപിള്ളയെ ആദരിച്ചു

Advertisement

കൊല്ലം: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ദേശീയ പുരസ്കാരം നേടിയ കഥകളി ആചാര്യൻ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ളയെ സങ്കീർത്തനം സാംസ്കാരിക വേദി ആദരിച്ചു.
ശൂരനാട് ഇഞ്ചക്കാട് രാജേഷ് ഭവനത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ചവറ കെ.എസ്. പിള്ള പുരസ്കാരം സമർപ്പിച്ചു.
ആശ്രാമം ഭാസി, എം.എം.അൻസാരി, ബി.സന്തോഷ്കുമാർ, ജി. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.