അമ്മ വെളിച്ചം പ്രകാശനം നടന്നു

Advertisement

മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ജയിംസ് പറപ്പള്ളിൽ രചിച്ച അമ്മ വെളിച്ചം എന്ന കൃതിയുടെ പ്രകാശനം നടന്നു.പട്ടകടവ് സെൻ്റ് ആൻഡ്രൂസ് പാരീഷ് ഹാളിൽ നടന്ന പ്രകാശന ചടങ്ങ് കൊല്ലം രൂപതാ മെത്രാൻ ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ്റ്റഫർ ഹെൻട്രി പുസ്തകം ഏറ്റുവാങ്ങി.ഡോ.കെ.ബി.ശെൽവമണി പുസ്തകം പരിചയപ്പെടുത്തി.ഫാദർ ജോയി സൺ ജോസഫ് അധ്യക്ഷത വഹിച്ചു. മാർഷൽ ഫ്രാങ്ക്, ഡോ.തോമസ് അൽഫോൺസ്, അഡ്വ.ഫ്രാൻസിസ് ജെ.നെറ്റോ, അനിൽ എസ്.മണലിൽ, സോമൻ മൂത്തേഴം എന്നിവർ സംസാരിച്ചു.