കുന്നത്തൂർ :കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് യുവാവ് ചാടി .ഇന്ന്(വ്യാഴം) വൈകിട്ട് 6 ഓടെയാണ് സംഭവം.സ്കൂട്ടറിൽ എത്തിയ യുവാവ് വാഹനം പാലത്തിന്റെ നടുഭാഗത്ത് വച്ച ശേഷമാണ് ചാടിയത്.നിരവധിയാളുകൾ നോക്കി നിൽക്കെയാണ് 35നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവ് ചാടിയത്.

ഈ സമയം ആറ്റിൽ കുളിച്ചു കൊണ്ടിരുന്ന യുവാക്കളിൽ ചിലർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.വാഹനത്തിന്റെ രജിസ്ട്രേഷൻ പരിശോധിച്ചതിൽ നിന്നും കൊട്ടാരക്കര കിഴക്കേക്കര സ്വദേശി മുഹമ്മദ് ഹാഷിം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത് സ്ഥീരീകരിച്ചിട്ടില്ല.കൊല്ലത്തു നിന്നും എത്തിയ സ്കൂബാ ടീം തിരച്ചിൽ ആരംഭിച്ചു.