കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി ;മൃതദേഹം കണ്ടെത്തി

Advertisement

കുന്നത്തൂർ :കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെടുത്തു.കൊട്ടാരക്കര പടിഞ്ഞാറ്റിൻകര നീനാ മൻസിലിൽ പരേതനായ അൻസാരിയുടെയും നിഷയുടെയും മകൻ മുഹമ്മദ് ഹാഷിം(26) ആണ് മരിച്ചത്.

പുത്തൂരിൽ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.
ഇന്ന് (വ്യാഴം) വൈകിട്ട് 6 ഓടെയാണ് സ്കൂട്ടറിൽ എത്തിയ ഇയ്യാൾ വാഹനം പാലത്തിന്റെ നടുഭാഗത്ത് വച്ച ശേഷം ആറ്റിലേക്ക് ചാടിയത്.നിരവധിയാളുകൾ നോക്കി നിൽക്കെയാണ് സംഭവം.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.പിന്നീട് കൊല്ലത്തു നിന്നും എത്തിയ ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമാണ് മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം പാലത്തിനു സമീപത്തു നിന്നും കണ്ടെടുത്തത്.മൃതദേഹം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവമറിഞ്ഞ് നൂറു കണക്കിനാളുകളാണ് കുന്നത്തൂർ പാലത്തിൽ തടിച്ചു കൂടിയത്.

Advertisement