ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു

Advertisement

കരുനാഗപ്പള്ളി.ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. മാലിന്യമുക്ത കുലശേഖരപുരം കാമ്പയിന്റെ ഭാഗമായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ നിന്നും ഗാർഹിക മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള നൂതത സംവിധാനമായ ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. വിതരണ ഉത്ഘാടനം പ്രസിഡന്റ് മിനിമോൾ നിസ്സാം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എ. നാസർ, സ്ഥിരം സമിതിയംഗം പി.എസ്.അബ്ദുൽ സലിം, സെക്രട്ടറി സി. ജനചന്ദൻ, മെമ്പർ ദീപക് ശിവദാസ് , അസിസ്റ്റന്റ് സെക്രട്ടറി കെ.ജി ഗോപകുമാർ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.