പ്രവേശന കവാട പ്രതിഷ്ഠാ ശുശ്രൂഷയും യാത്രയയപ്പും

Advertisement

തിരുവല്ല: സാൽവേഷൻ ആർമി സഭയുടെ പ്രാരംഭ കാല പ്രവർത്തകരായിരുന്ന ആലംതുരുത്തി മുണ്ടകത്തിൽ മേജർ സി. ജോസഫ്, മേജർ കെ.ജെ മരിയ എന്നിവരുടെ സ്മരണാർത്ഥം കുറ്റപ്പുഴ സാൽവേഷൻ ആർമി സെമിത്തേരിയ്ക്ക് വേണ്ടി പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ഗബ്രിയേൽ ഐ ക്രിസ്റ്റ്യൻ നിർവ്വഹിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ ഇന്ദുമതി ക്രിസ്റ്റ്യൻ ,ലെഫ്.കേണൽ ജേക്കബ്ബ് ജോസഫ്,മുൻ നിമയ കാര്യ അഡീഷണൽ സെക്രട്ടറി ജേക്കബ്ബ് ജോസഫ്, കുറ്റപ്പുഴ കോർ ഓഫീസർ ലെഫ്.ജി.ബിജു എന്നിവർ സംബന്ധിച്ചു.
തുടർന്ന് തിരുവല്ല സെൻട്രൽ ചർച്ചിൽ നടന്ന യോഗത്തിൽ
ഊർജിത സേവനത്തിൽ നിന്നും വിരമിക്കുന്ന സാൽവേഷൻ ആർമി സഭയുടെ സംസ്ഥാനാധിപൻ കേണൽ ഗബ്രിയേൽ ഐ ക്രിസ്റ്റ്യൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ ഇന്ദുമതി ക്രിസ്റ്റ്യൻ എന്നിവർക്ക് തിരുവല്ല ഡിവിഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ അധ്യക്ഷനായി. ലെഫ്.കേണൽ ജേക്കബ്ബ് ജോസഫ്,മേജർ ആനി ജോൺ, ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ഓൾ ഇന്ത്യൻ ക്രിസ്ത്യൻ കൗൺസിൽ പ്രസിഡൻ്റ് പാസ്റ്റർ സാക്ക് ജോൺ, റിട്ടയേർഡ് ഓഫീസേഴ്സ് ഫെലോഷിപ്പ് പ്രസിഡൻറ് മേജർ വി സി ബാബു, മേജർ ലീലാമ്മ സ്റ്റീഫൻ മേജർ എം എം ചാക്കോ, ക്യാപ്റ്റൻ ജോളി സുഭാഷ്, ക്യാപ്റ്റൻ റെജി എം എസ്, ക്യാപ്റ്റൻ സരിത, എന്നിവർ പ്രസംഗിച്ചു.ഡിവിഷണൽ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു. നമ്മുടെ ജീവിതം ക്രിസ്തുവിൻ്റെ അഞ്ചാം സുവിശേഷമായി മാറണമെന്ന് തിരുവചന സന്ദേശത്തിൽ കേണൽ ഗബ്രിയേൽ ക്രിസ്റ്റ്യൻ പറഞ്ഞു.സംസ്ഥാനാധിപൻ സമർപ്പണ പ്രാർത്ഥന നടത്തി ആശീർവ്വദിച്ചു.