കവി ഇടക്കുളങ്ങര ഗോപനും സിപിഐ വിട്ടു, നേരത്തേ പാര്‍ട്ടി വിട്ടത് കവി പി ശിവപ്രസാദ്

ഇടക്കുങ്ങര ഗോപന്‍
Advertisement

കരുനാഗപ്പള്ളി. സിപിഐയുടെ സാംസ്‌കാരികമുഖം നഷ്ടമായെന്നാരോപിച്ച് യുവകവികളില്‍ ശ്രദ്ധേയരായ ഇടക്കുളങ്ങര ഗോപനും പി ശിവപ്രസാദും സിപിഐ വിട്ടു. കഴിഞ്ഞദിവസമാണ് ഇടക്കുളങ്ങര ഗോപന്‍ പാര്‍ട്ടിക്ക് രാജികത്ത് നല്‍കിയത്.
ഇപ്റ്റ യുവകലാസാഹിതി എന്നിവയുടെ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഗോപന്‍ നോവലും കവിതാസമാഹാരങ്ങളുമടക്കം 18 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എഐവൈഎഫ് ഭാരവാഹിയുമായിരുന്നു. സാഹിത്യകാരന്മാരെ ഉള്‍ക്കൊള്ളാനുള്ള ഇടം പാര്‍ട്ടിയിലില്ലെന്ന് ഗോപന്‍ പറഞ്ഞു. മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കുപോകുന്നതിനെപ്പറ്റി ഗോപന്‍ ആലോചിച്ചിട്ടില്ല. സിപിഐ ശൂരനാട് മണ്ഡലം കമ്മിറ്റി അംഗമായ ശിവപ്രസാദ് കവിതാ രംഗത്ത് ശ്രദ്ധേയനാണ്. പ്രവാസി മലയാളി ഫെഡറേഷന്‍ സംസ്ഥാനനേതാവുമായിരുന്നു.