ഭരണിക്കാവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ;കുണ്ടറ സ്വദേശിയെന്ന് സംശയം

Advertisement

ശാസ്താംകോട്ട:ഭരണിക്കാവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് (ഞായർ) രാവിലെ പത്തോടെ ആണ് 50 നും 60 നും മധ്യേ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കാണപ്പെട്ടത്.ശാസ്താംകോട്ട
റോഡിൽ ഫെഡറൽ ബാങ്കിന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കുണ്ടറയിൽ നിന്നും കാണാതായ ആളാണ് ആത്മഹത്യ ചെയ്തതെന്ന് സംശയം ഉയർന്നിട്ടുണ്ട്.എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.കുണ്ടറ പോലീസ് സ്റ്റേഷനിൽ മാൻമിസിങ് കേസ് നിലവിലുണ്ട്.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.