കൊല്ലം.പെട്രോള്‍ പമ്പില്‍ നിന്നും പണം മോഷ്ടിച്ച പ്രതി പോലീസ് പിടിയില്‍. നീണ്ടകര ദളവാപുരം, ബിനു ഭവനില്‍, വിജയ്(20) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരി മാസം 22 ന് വെളുപ്പിന് 1.30 മണിയോടെ അപ്സര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്റെ ക്യാബിനുള്ളില്‍ കടന്ന് മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് ഇയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്ന് മോഷ്ടിച്ചത്. പമ്പ് ജീവനക്കാര്‍ ഉറക്കത്തില്‍ ആയിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്ന് കളയുകയായിരുന്നു. പണം മോഷണം പോയതായി മനസ്സിലാക്കിയ പെട്രോള്‍ പമ്പ് ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തി വരവെയാണ് പ്രതിയായ വിജയ് കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കൂട്ട് പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ സുകേഷ്, സി.പി.ഓ പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.