ചാത്തന്നൂര്‍.ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിൽ രണ്ട് ഭാഗത്തും കൂറ്റൻ മതിൽ കെട്ടി മേൽപ്പാലം നിർമ്മിക്കുന്നത് ഒഴിവാക്കി കോൺക്രീറ്റ് തൂണുകളിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചാത്തന്നൂരിൽ ജനകീയ ധർണ്ണ നടന്നു . ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ദിജു. ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷം വഹിച്ചു.
ധാരാളം വികസന സാദ്ധ്യതകൾ ഉള്ള ചാത്തന്നൂരിൽ ചാത്തന്നൂർ പഞ്ചായത്തും ചിറക്കര പഞ്ചായത്തും കൂട്ടിച്ചേർത്ത് ചാത്തന്നൂർ കേന്ദ്രമാക്കി ഒരു നഗരസഭ രുപീകരിക്കുക.
പരവൂർ ചിറക്കര ഭാഗത്തേക്ക് പോകുന്ന മുഴുവൻ സ്വകാര്യ ബസ്സുകളും ചാത്തന്നൂർ ജംഗ്ഷനിലെത്തിയതിനു ശേഷം സർവീസ് തുടരുക. ചാത്തന്നൂരിൻ്റെ പതിറ്റാണ്ട് കൾ പഴക്കമുള്ള ആവശ്യമായ ചാത്തന്നൂർ ആസ്ഥാനമാക്കി ചാത്തന്നൂർ താലൂക്ക് രൂപീകരിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചിരുന്നു.
ബി.ജെ.പി. കൊല്ലം ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജോൺ എബ്രഹാം ,സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ആർ.ദിലീപ് കുമാർ. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജാഹരീഷ്
ബ്ലോക്ക് പഞ്ചായത്ത് അംഗം. ദസ്തക്കീർ , വ്യാപാരി വ്യവസായി സമിതി സംസ്ഥാനസമിതിയംഗം. കെ.കെ.നിസ്സാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്എം.ശശിധരൻ
സിറ്റിസൻസ് ഫോറം പ്രതിനിധി ദിവാകരൻ
വികസന സമിതി എക്സിക്യൂട്ടീവ് അംഗം. രാജൻ കരൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു .
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും വ്യാപാരി വ്യവസായികളും പൊതുജനങ്ങളും പങ്കെടുത്തു.
വികസന സമിതി കൺവീനർ ജി.പി.രാജേഷ് സ്വാഗതവും വി.എം .മോഹൻലാൽ നന്ദിയും രേഖപ്പെടുത്തി