കുന്നത്തൂരിൽ ഇഷ്ടിക ഫാക്ടറിയിൽ തീപിടുത്തം,വിഡിയോ

Advertisement

കുന്നത്തൂർ:പുത്തനമ്പലം റോഡിൽ കുന്നത്തൂർ കിഴക്ക് പ്രവർത്തിച്ചു വന്ന ഇഷ്ടിക ഫാക്ടറിയിൽ തീപിടുത്തം.കരിമ്പിൻപുഴ സ്വദേശി മോഹനൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കീർത്തി ബ്രിക്സിലാണ് ചൊവ്വ പകൽ 3.30 ഓടെ തീ പിടുത്തം ഉണ്ടായത്.ഫാക്ടറിയിലെ ചിമ്മിനി തീ പിടുത്തത്തിൽ പൂർണമായും കത്തി നശിച്ചു.തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നി രക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.