തൊടിയൂർ. ഗ്രാമപഞ്ചായത്ത് ബജറ്റ് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ബഹിഷ്കരിച്ചു.
തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ കുറേ നാളുകളായി നടന്നുവരുന്ന പിൻവാതിൽ നിയമനത്തിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് തൊടിയൂർ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ബജറ്റ് സമ്മേളനം ബഹിഷ്കരിച്ചു.
തുടർന്ന് മുദ്രാവാക്യം വിളികളോടെ പഞ്ചായത്ത് ഓഫീസിനു മുൻപിൽ അംഗങ്ങൾ ധർണ നടത്തി. ധർണയിൽ ബജറ്റ് കീറിയെറിഞ്ഞു കൊണ്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ ധർണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ:സി.ഒ.കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയകുമാർ, കെ. ധർമദാസ്, ടി. ഇന്ദ്രൻ,ബി.രവീന്ദ്രനാഥ്, ഷാനിമോൾ പുത്തൻവീട്ടിൽ, ബിന്ദു വിജയകുമാർ, സഫീന അസീസ്, എൽ. ജഗദമ്മ, പുളിമൂട്ടിൽ ശുഭകുമാരി എന്നിവർ പ്രസംഗിച്ചു.