കടലില്‍നിന്നും അജ്ഞാത മൃതശരീരം കണ്ടെത്തി

Advertisement

കൊല്ലം. തങ്കശ്ശേരി ലൈറ്റ് ഹൗസിന് 1 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് അറബികടലില്‍ അജ്ഞാത മൃതശരീരം ഒഴുകി നടക്കുന്നതായി മത്സ്യതൊഴിലാളികള്‍ വിവരം നല്‍കിയത് അനുസരിച്ച് നീണ്ടകര കോസ്റ്റല്‍ സ്റ്റേഷന്‍ ബോട്ട് തിരച്ചില്‍ നടത്തിയതില്‍ ഉദ്ദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതശരീരം കണ്ടെത്തി കരയില്‍ എത്തിച്ചു.

രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹത്തില്‍ RONALDO 7 എന്നെഴുതിയ ചുവപ്പും പച്ചയും, മഞ്ഞയും നിറങ്ങളോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ചിരുന്നു. കൂടാതെ വെള്ളയില്‍ കറുപ്പ് വരകളോടു കൂടിയ ലുങ്കി, ഇടത് ചെവിയില്‍ വെള്ളി നിറത്തിലുള്ളതും വെള്ള കല്ലോട് കൂടിയ സ്റ്റഡ്, കഴുത്തില്‍ കുരിശോട് കൂടിയ വെള്ള മുത്തുകളുള്ള കൊന്തമാല, കഴുത്തില്‍ ചുവന്ന ചരടില്‍ സ്വര്‍ണ്ണ കളറിലുള്ള ലോഹം പതിപ്പിച്ച രുദ്രാക്ഷം എന്നിവ ധരിച്ചിരുന്നു.

ഇടത്തെ കാലിന്‍റെ കണ്ണ ഭാഗത്ത് കറുപ്പ് ചരട് കെട്ടിയിട്ടുണ്ട്, ഇടതു കൈ മുട്ടിനു മുകളില്‍ ‘തല’ എന്ന് തമിഴില്‍ പച്ചകുത്തിയിരിക്കുന്നു, അരയില്‍ ചുവന്ന നിറത്തിലുള്ള ചരട് ധരിച്ചിട്ടുണ്ട്. ടി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളതാണ്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍:0476-2685200, 9400433064, 9497757516