ശാസ്താംകോട്ട. കൃത്യമായി ശുചീകരിക്കാതെ അശ്രദ്ധമായി കനാല്‍ തുറന്നുവിട്ടതുവഴി അടഞ്ഞ സൈഫണ്‍ ശുചീകരണം പൂര്‍ത്തിയായി. ചവറ ഡിസ്ട്രിബ്യൂട്ടറി നാളെ തുറക്കുമെന്ന് കെഐപി അധികൃതര്‍ അറിയിച്ചതായി വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ അറിയിച്ചു.
പരാതിയെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. ചവറ ഡിസ്റ്റിബ്യൂഷൻ കനാലുവഴി ആണ് ശാസ്താംകോട്ട,പള്ളിശ്ശേരിക്കൽ, മൈനാഗപ്പള്ളി, ചവറ, കൊല്ലം വരെ വെള്ളം എത്തുന്നത്, കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം ഉള്ള മണ്ണും, ഏക്കലും അടിഞ്ഞു കൂടി ജലമൊഴുകുന്ന വഴി കുറഞ്ഞ നിലയിലായിരുന്നു ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലെ സൈഫൺ അടഞ്ഞു ബ്ലോക്ക് ആയത് മൂലംകനാൽ വെള്ളം മേൽ സ്ഥലങ്ങളിൽ എത്താതെ ആയി.
മേൽ നിർദ്ദേശപ്രകാരം ശാസ്താംകോട്ട KIP ജീവനക്കാർ ഇടപെട്ട് പുറത്ത് നിന്നും വിദഗ്ധരായ തൊഴിലാളികളെ നിർത്തി ശുദ്ധവായുവും വെളിച്ചവും ലഭിക്കാത്ത സൈഫണിൽ ലൈറ്റും, ഫാനും സ്ഥാപിച്ച് ദിവസങ്ങളോളമായി ജോലി നടത്തുകയാണ്. ടണ്‍ കണക്കിന് മാലിന്യമാണ് പുറത്തെടുത്തത്. കനാല്‍ ശുചീകരണം നടത്താതെ തുറക്കുന്നതിനാലാണ് മാലിന്യം അടിയുന്നതെന്നും മാലിന്യംസൈഫണില്‍ കടക്കാതെ തടയാന്‍ മാര്‍ഗമില്ലാത്തതാണ് പ്രശ്നമെന്നും നാട്ടുകാര്‍ പറയുന്നു.
ശാസ്താംകോട്ട മുതല്‍ ചവറ ഡിസ്ട്രിബ്യൂട്ടറി അടച്ചതോടെ ജനുവരി അവസാനം ജലമെത്തേണ്ട കനാലില്‍ മാര്‍ച്ച് അവസാനമായിട്ടും ജലമെത്തിയില്ല. കനാല്‍ ശുചീകരിക്കാത്തതാണ് ന്യായം പറഞ്ഞിരുന്നത്. സമ്മര്‍ദ്ദം മൂലം കനാല്‍ ശുചീകരിക്കാതെ തുറന്നതാണ് പ്രശ്നം വഷളാക്കിയത്.
മാർച് 28 രാത്രിയോട് കൂടി ജോലി തീരും എന്നും മാർച്ച് 29 ന് രാവിലെയോടെ ഭരണിക്കാവ് മണക്കാട്ട് മുക്കിൽ ഉള്ള ചവറ കനാൽ ഷട്ടർ തുറന്നുവിട്ട് ജലം ലഭ്യമാക്കും എന്ന് കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് ഭരണിക്കാവ് സെക്ഷൻ ഓഫിസർ അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ ചാർജ് വഹിക്കുന്ന ഉണ്ണിരാജ,വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ കേരള കോൺഗ്രസ്സ് (എം)കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയിൽ ഷാനവാസ്, നിയോജക മണ്ഡലം ഓഫിസ് സെക്രട്ടറി ടൈറ്റസ് ജോർജ്, മണ്ഡലം പ്രസിഡന്റ് നിസാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ കോട്ടൂർ നൗഷാദ്, അഡ്വ. സജിത്ത് കോട്ടവിള,ബഷീർ വാറുവിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു..