താനെയില്‍ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗോപാലകൃഷ്ണപിള്ള കൊല്ലം കാരനെന്ന് സംശയം

Advertisement

മുംബൈ : താനെയില്‍ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗോപാലകൃഷ്ണ പിള്ളയുടെ ബന്ധുക്കളെ തേടുന്നു. ഈ മാസം 15 നാണ് ഗോപാലകൃഷ്ണ പിള്ളയെ താനെ വാഗ്ളെ എസ്റ്റേറ്റ് ഐ ടി ഐ യില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റോഡില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നു വഴിയാത്രികര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

താനെയില്‍ കിസാന്‍ നഗറില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗോപാലകൃഷ്ണ പിള്ളയ്ക്ക് നഗരത്തില്‍ ബന്ധുക്കള്‍ ആരും തന്നെയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായരുന്നു. താനെയിലും മറ്റും ഹോട്ടലിലും കാന്റീനിലും പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. സ്വദേശം കൊല്ലം ജില്ലയാണെന്ന് പലരോടും പറഞ്ഞതായാണു വിവരം.

ഗോപാലകൃഷ്ണ പിള്ളയുടെ ബന്ധുക്കളെ അന്വേഷിച്ചു വരികയാണെന്നു ശ്രീനഗര്‍ പോലീസ് പറഞ്ഞു. വിവരം ലഭിക്കുന്നവര്‍ താനെ ശ്രീനഗര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപെടണമെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹം താനെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഗോപാല കൃഷ്ണ പിള്ളയുടെ കുടുംബത്തെക്കുറിച്ച് അറിയാവുന്നവര്‍ മുന്നോട്ടു വരണമെന്ന് താനെയിലെ സാമൂഹ്യ പ്രവര്‍ത്തകനായ വിനോദ് രമേശന്‍ പറഞ്ഞു.

വിവരം ലഭിക്കുന്നവര്‍ ശ്രീനഗര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Ph : 9967436117

Advertisement