പടിഞ്ഞാറെകല്ലട. പഞ്ചായത്തിൽ പുതുതായി നിർമിച്ച സ്മാർട്ട് അംഗൻവാടി മന്ദിരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ ആദ്യസ്മാർട്ട് അംഗൻവാടിയാണ് ഇത്
വനിതശിശു വികസന വകുപ്പിൽ നിന്ന് അനുവദിച്ച 15ലക്ഷം രൂപയും ജില്ലാപഞ്ചായത്തിന്റെ 7ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമിച്ച അംഗൻവാടിക്ക് രണ്ടുനിലയാണുള്ളത്. ഒരു നില പഠനത്തിനും മറ്റേനില കുട്ടികൾക്ക് കളിച്ചുരസിക്കുന്നതിനുമാണ് രൂപകല്പനചെയ്തിരിക്കുന്നത്. ഉത്ഘാടനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി. കെ. ഗോപന് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് നൽകി. വൈസ് പ്രസിഡന്റ് എൽ. സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ജെ. അംബികകുമാരി, ഉഷാലയം ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. രതീഷ്, മെമ്പർ ഷീലാകുമാരി, സി ഡി പി ഒ ഷമിദ, ഐ സി ഡി എസ് സൂപ്പർവൈസർ ഷമിന സെക്രട്ടറി കെ. സീമ എന്നിവർ ആശംസപ്രസംഗം നടത്തി. വാർഡ് മെമ്പർ റ്റി. ശിവരാജൻ സ്വാഗതവും അമ്മിണി നന്ദിയും പറഞ്ഞു.