ഇടയ്ക്കൊന്നു തഹസില്‍ദാരായി,അയിനാണ് വില്ലേജ് ഓഫീസറെ ഇങ്ങനെ ശിക്ഷിക്കുന്നത്

Advertisement

അഞ്ചൽ: തഹസീൽദാരുടെ ജോലികൂടി ചെയ്ത വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
ചണ്ണപ്പേട്ട വില്ലേജ് ഓഫീസർ രതീഷിനെ ആണ്ജില്ലാ കളക്ടർ സസ്പെന്റ് ചെയ്തത്.
തഹസിൽദാർ പാസാക്കേണ്ട റീസർവേ രേഖകൾ വില്ലേജ് ആഫീസർ രതീഷ് തന്നെ പാസാക്കി നൽകിയതായും റിസർവേയിൽ അധികം വന്ന വസ്തുക്കൾ തൽക്കാലം ഒന്നും ചെയ്യേണ്ട എന്ന് സർക്കാർ ഉത്തരവ് നില നിൽക്കവേ അധികം വന്ന വസ്തുക്കൾ രതീഷ് പതിച്ച് നൽകിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം ചണ്ണപ്പേട്ട വില്ലേജ് ഓഫീസിലെ മറ്റാരു ഉദ്യോഗസ്ഥൻ ഓഫീസിലെത്തിയ യുവതിയോട് മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ എത്തിയ ഉന്നത റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വില്ലേജ് ഓഫീസർ രതീഷ് നടത്തിയ ക്രമകേടുകൾ കണ്ടെത്തിയത്.
എൽ.ആർ തഹസിൽദാർ ഡി. സന്തോഷ് കുമാറാണ് വില്ലേജ് ആഫീസർ നടത്തിയ ക്രമകേടുകൾ കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.
ഇതിനെ തുടർന്ന് കളക്ടർ വില്ലേജ് ആഫീസർ രതീഷിനെ സസ്പെന്റ് ചെയ്തതായി ഉത്തരവായത്.
പുനലൂർ താലൂക്ക് ആഫീസ് പരിധിയിൽപ്പെട്ട ആയിരനല്ലൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ആഫീസറായിരുന്ന രതീഷിനെതിരെ വ്യാപകമായി പരാതി വന്നതിനെ തുടർന്നാണ്
ചണ്ണപ്പേട്ട വില്ലേജ് ആഫീസറാറായി സ്ഥലം മാറ്റം നൽകിയത്.
മികച്ച തഹസിൽദാർക്കുള്ള അവാർഡ് നേടിയ പുനലൂർ തഹസിൽദാറിന്റെ പരിതിയിലാണ് അടുത്തിടെ സർവ്വേ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തതും വില്ലേജ് ഓഫീസിൽ എത്തിയ യുവതിയോട് ഒരു ഉദ്യോഗസ്ഥർമോശം പെരുമാറ്റം നടത്തിയതിൽ അന്വേഷണം നടക്കുന്നതിനും. പിന്നാലെയാണ് ഗുരുതരമായ ക്രമകേട് നടത്തിയ വില്ലേജ് ആഫീസർ രതീഷ് സസ്പെൻഷൻ നടപടി നേരിടുന്നത്. ആയിരനെല്ലൂർ വില്ലേജ് ആഫീസറായിറായിരിക്കേ ഒട്ടനവധി പരാതി ഉയർന്ന രതീഷിനെ റീസർവ്വേ പൂർത്തിയായ ചണ്ണപ്പേട്ട റില്ലേജിലേയ്ക്ക് സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ട്.

Advertisement