കൊട്ടാരക്കര. പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം ഉത്രട്ടാതി മഹോത്സവത്തിന് ആറാട്ടോടെ സമാപനമായി.രാവിലെ 10 മണിയോടെ ക്ഷേത്രം മേൽ ശാന്തി സുബ്രഹ്മണ്യൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയിറയ്ക്കു ചടങ്ങുകൾ നടന്നു ശേഷം ക്ഷേത്രകുളത്തിൽ ആറാട്ടിന് ശേഷം ദേവൻ ശ്രീകോവിൽ പ്രവേശിച്ചതോടെ ദേശപകർച്ച (കുടുംബ സദ്യ )ആരംഭിച്ചു. വിഭവ സമൃദ്ധമായ സദ്യ ക്കായി പതിനായിരകണക്കിന് ഭക്ത ജനങ്ങൾ അണിനിരന്നു. വൈകിട്ട് ആറു മണിക്ക് ഊരു വലത്ത് ഘോഷയാത്ര പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്നും മണികണ്ഠൻ ആൽത്തറ ഗണപതി ക്ഷേത്രം വഴി തിരികെ പടിഞ്ഞാറ്റിൻകര എത്തി അവസാനിച്ചു. ചടങ്ങുകൾക്ക് ഉപദേശകസമിതി പ്രസിഡന്റ് അജിത് വിനായക, സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് രാജേഷ് ബാബു, ക്ഷേത്രം കീഴ് ശാന്തി ശ്രീപതി, ഉപദേശക സമിതി അംഗങ്ങൾഎന്നിവർ നേതൃത്വം നൽകി