ശ്രീശാസ്താ കഥകളി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണകുമാറിന് 

Advertisement

ഓയൂര്‍: നെടുമണ്‍കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്ര കഥകളി സംഘാടകസമിതി ഏര്‍പ്പെടുത്തിയ ആഴാതില്‍ ബാലകൃഷ്ണപിള്ളയുടെയും മോഹനന്‍പിള്ളയുടെയും സ്മരണക്കായുള്ള ശ്രീശാസ്താകഥകളി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണകുമാറിന്. സിനിമാനടന്‍ പ്രൊഫ: എ. അലിയാര്‍ അവാര്‍ഡ് സമര്‍പ്പിച്ചു. സംഘാടക സമിതി പ്രസിഡന്റ് ആര്‍. ശങ്കരപ്പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിഷ്ണു നമ്പൂതിരി, മുണ്ടൂര്‍ തുളസി, ആദര്‍ശ്കുമാര്‍, രാജശേഖരന്‍, ജയന്‍, രാധാകൃഷ്ണപിള്ള, കലാധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.