കൊല്ലത്ത് മന്ത്രിയെവരെ ഡ്രൈവിംങ് പഠിപ്പിച്ച കേമിയാണത്രേ, വനിതാ പരിശീലക ഡ്രൈവിംങ് പഠിക്കാനെത്തിയ യുവതിയെ അടിച്ചു ബോധം കെടുത്തി

Advertisement

കൊല്ലം. ഡ്രൈവിംഗ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയിൽനിന്ന് ക്രൂരമർദ്ദനനമേറ്റെന്ന് പരാതി.കൊല്ലംപള്ളിമുക്കിലെ ഡ്രൈവിംഗ് സ്കൂളിലെ പരിശീലകയും ,ഉടമയുമായ വനിതയാണ് പഠിക്കാനെത്തിയ യുവതിയെ ക്രൂരമായി മർദ്ദിച്ച് ബോധം കെടുത്തിയത് .മർദ്ദനവിവരംപുറത്ത്പറഞ്ഞാൽ ലൈസൻസ് ‘ കിട്ടാൻ അനുവദിക്കില്ലാ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞദിവസം യുവതിയുടെ ഉമ്മ യുവതിയുടെ ദേഹത്തെ മർദനപാടുകൾ കണ്ടതോടെയാണ് സംഭവംപുറത്ത്അറിയുന്നത്.മൂന്ന്ദിവസങ്ങൾ ക്ക് മുൻപ് ആശ്രാമം മൈതാനത്ത് വച്ച് വാഹനം നന്നായി ഓടിക്കാത്തതിൽ പ്രകോപിതയാവുകയും സ്കൂട്ടർവയർ ഉപയോഗിച്ച് മർദിക്കുകയും ,നെഞ്ചത്ത് ഇടിക്കുകയും മായിരുന്നു.ഇടിയുടെആഘാദത്തിൽ ബോധരഹിതയായ യുവതിയെ പിന്നീട് മർദ്ദനവിവരം പുറത്തറിഞ്ഞാൽ ലൈസൻസ് നൽകില്ലാ എന്നുംഭീഷണിപെടുത്തി.തുടർന്ന് യുവതിയുടെ ബന്ധുക്കൾ യുവതിയെ കണ്ട് സംസാരിച്ച്എങ്കിലും ഇവര്‍ അവരോടുംകയർത്തു സംസാരിക്കുകയും ,കൊല്ലത്തെ വനിതാ മന്ത്രി അടക്കമുള്ളവരെ താനാണ് ഡ്രൈവിങ്ങ് പഠിപ്പിച്ചത്എന്നും നിങ്ങളെകൊണ്ട് യാതൊന്നും ചെയ്യാൻകഴിയില്ലാഎന്ന് വെല്ലുവിളിക്കുകയും ചെയ്തു.

ഇതോടെ മൊട്ടൊർവാഹനവകുപ്പിനും,കൊല്ലം ഈസ്റ്റ്പൊലീസിനും യുവതിയുംകുടുബവും പരാതിനൽകി.പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പൊലീസ്കസ്റ്റഡിയിൽ എടുത്തു.തനിക്ക് ഡിപ്രഷൻ ഉണ്ടായത്കൊണ്ടാണ് മർദിച്ചത്എന്ന് പറഞ്ഞു.മർദനത്തിന് ഇരയായ യുവതിയുടെ മോഴിരേഖപ്പെടുത്തി പൊലീസ്കേസേടുത്തു.