ശാസ്താംകോട്ട:എം.പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിക്ക് അയോഗ്യത കല്പിക്കുകയും ദേശിയതലത്തിൽ അദ്ദേഹത്തെ ഇല്ലാതാക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നടപകൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ശാസ്താംകോട്ട ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും യോഗവും നടത്തി.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്കുഞ്ഞ് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സോമൻപിള്ള,ബാബുരാജൻ,
ശൂരനാട് വാസു,അബ്ദുൽ സമദ്, ശങ്കരപിള്ള,ജയചന്ദ്രൻ പിള്ള,സുരേഷ് ബാബു,ദേവരാജൻ,നാസർഷാ,
വി.എൻ സദാശിവൻപിള്ള,
സാവിത്രി,ശിവൻപിള്ള,വി.പ്രകാശ് കുമാർ,സൈറസ് പോൾ,എം.ജോർജ്,മാത്യുവട്ടവിള,
രാജീവ് പെരുംപുറത്,ദിവാകരൻ,രാജു എന്നിവർ സംസാരിച്ചു.