സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി പ്ലാച്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം ഏപ്രിൽ എട്ടിന് തുറക്കും

Advertisement

പുനലൂർ.സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി പ്ലാച്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം ഏപ്രിൽ എട്ടിന് തുറക്കും .സംസ്ഥാനത്ത് ആദ്യം 2018 മെയ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് സമചയങ്ങളുടെ കേരളത്തിലെ ആദ്യത്തെ തറക്കല്ലിടിയിൽ പുനലൂർ ആണ് നടത്തിയത്. രണ്ടര വർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത് ഭൂമിയുടെ കൈമാറൽ പ്രശ്നങ്ങളും എല്ലാം പരിഹരിച്ചു വന്നപ്പോൾ അല്പം താമസിച്ചു പോയെങ്കിലും 42 കുടുംബങ്ങൾക്ക് തലചായ്ക്കാൻ സ്വന്തമായി ഒരിടം സർക്കാർ കണ്ടെത്തുകയാണ്.

6.87 കോടി രൂപയാണ് കരാർ തുക. 50 സെൻറ് ഭൂമിയിൽ 28 .876ചതുരശ്ര അടിയിലാണ് സമുച്ചയം നിൽക്കുന്നത് .ഓരോ ഭവനവും 512 ചതുരശ്ര അടിയാണ് ഓരോ ഭവനത്തിലും. ഒരു ഹാൾ രണ്ട് കിടപ്പുമുറി അടുക്കള കക്കൂസ് കുളിമുറി ബാൽക്കണി എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. കുടിവെള്ളത്തിനായി കുഴൽ കിണറുകൾ സൗരോർജ്ജ സംവിധാനം., മഴവെള്ള സംഭരണി ജനറേറ്റർ ട്രാൻസ്ഫോർമർ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. മുറ്റം വൃത്തിയാക്കുന്ന ജോലികൾ മാത്രമേ ഇനി ബാലൻസ് ഉള്ളൂ മൊത്തം 44 ഭവനങ്ങൾ അതിൽ 42 കുടുംബങ്ങൾക്ക് താമസിക്കാം ഒരെണ്ണം അംഗനവാടി കെട്ടിടം, ഒരെണ്ണം വയോജന കേന്ദ്രം, എന്നിവയ്ക്ക് ഉപയോഗിക്കും ബാക്കി 42 ഭവനങ്ങളാണ് .

പ്ലാൻറ് നിർമ്മാണത്തിനായി ഇവിടെ നിന്ന് ഒഴിപ്പിച്ച മൂന്ന് കുടുംബങ്ങൾക്ക് സമുച്ചയത്തിൽ വീട് ആദ്യമേ തന്നെ നൽകും. ബാക്കിയുള്ള 39 വീടുകൾ ലൈഫ് മിഷൻ പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് കൈമാറും താഴത്തെ നിലയിലെ രണ്ട് ഭവനങ്ങൾ ഭിന്നശേഷിക്കാർക്ക് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമ്മാണം നടത്തുന്നത് ഭിത്തികൾ പ്രത്യേക സാങ്കേതികവിദ്യയിൽ ഫൈബർ സിമൻറ് ബോർഡ് ഉപയോഗിച്ച് നിർമ്മിച്ചതാകയാൽ താമസക്കാർക്ക് വൃത്തിയായി കാര്യങ്ങൾ പഠിപ്പിച്ചതിനുശേഷമേ താക്കോൽ കൈമാറുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്

Advertisement