ഓയൂർ, ( കൊല്ലം)നെടുമൺ കാവിലെ ഫാസ്റ്റ് ഫുഡ് സെന്ററിൽ നിന്നും ഭക്ഷണം കഴിച്ച് വിഷബാധയേറ്റ6 വയസുകാരൻഉൾപ്പെടെ അൻപതോളം ആളുകൾ വിവിധ ആശുപത്രി കളിൽചികിത്സ തേടി. നെടുമൺകാവിലെബ്ലൂബെറി റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചർക്കാണ് വിഷബാധയേറ്റത്.
ശർദ്ദി, വയറിളക്കം, സന്ധിവേദന ശരീരിക അസ്വസ്തത തുടങ്ങിയവ അനുഭവപ്പെട്ടതിനെത്തുടർന്ന് വിഷബാധയേറ്റവരെ കൊല്ലം ജില്ലാ ആശുപത്രി, നെടുമ്പന , നെടുമൺ കാവ് സി എച്ച് സികളിലും മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റസ്റ്റോറന്റിൽ നിന്നും ഷവർമ, അൽഷവായി, ബ്രോസ്റ്റഡ് ചിക്കൻ, മയോണൈസ് എന്നിവയാണ് കഴിച്ചത്. കടയിൽ നിന്നും ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസറുടെനിർദേശപ്രകാരം ഹോട്ടലിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിക്കുകയും അന്വേഷണവിധേയമായി കട അടപ്പിക്കുകയും ചെയ്തു. കടകളിൽ നിന്നാണ് കോഴിയിറച്ചി വാങ്ങിയതെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഈ സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. അഞ്ചലിലെ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം പൂട്ടിച്ചു. പരിശോധനാഫലം ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് ആന്റ് സേഫ്റ്റിഅസി: കമ്മിഷണർ അറിയിച്ചു