ചവറ ഡിസ്ട്രിബ്യൂട്ടറിയില്‍ കനാല്‍ ജലമെത്തി, ശുചീകരണ മില്ലാത്തത് പ്രശ്നമാകുന്നു

വേങ്ങയില്‍ മാലിന്യം അടഞ്ഞ് ഒഴുക്ക് കുറഞ്ഞ കനാല്‍,
Advertisement

ശാസ്താംകോട്ട. രണ്ടുമാസത്തെ കാത്തിരിപ്പിനുശേഷം ചവറ ഡിസ്ട്രീബ്യൂട്ടറിയിലേക്ക് കനാല്‍ ജലമൊഴുക്കി. ഇന്നലെ രാത്രിയാണ് അഞ്ഞിലിമൂട് കാരാളിമുക്ക് ഭാഗത്തേക്ക് ജലമൊഴുക്കിയത്. ഒരു ശുചീകരണവും നടന്നിട്ടില്ലാത്ത കനാലില്‍ വന്‍തോതില്‍ ചവര്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് ജലം ഒഴുകുന്നത് തടസപ്പെടുത്തുന്നു. ചിലയിടത്ത് കനാല്‍ കവിഞ്ഞാഴുകാനും ഇടയായേക്കും.

തൊഴിലുറപ്പ് തൊഴിലാളികള്‍ വിജയകരമായി കനാല്‍ ശുചീകരണം നടത്തി വരികയായിരുന്നു. എന്നാല്‍ ഇത്തവണ അവരെ ഒഴിവാക്കി. പകരം കരാര്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. കനാലില്‍ കാടും പടലും മാലിന്യങ്ങളും നിറഞ്ഞ നിലയായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കനാല്‍ തുറന്നതോടെ പലയിടത്തും മാലിന്യം കയറി ബ്ളോക്ക് ആയി. മനക്കര സൈഫണില്‍ മാലിന്യം കയറി കനാല്‍ അടഞ്ഞത് രണ്ടാഴ്ചയിലേറെ എടുത്താണ് ശുചീകരിച്ചത്. എന്നിട്ട് മാലിന്യം തടയാന്‍ നെറ്റ് സ്ഥാപിക്കാതെയാണ് വീണ്ടും കനാല്‍ തുറന്നുവിട്ടത്. തടാകത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ ജലമെത്തിയത് ആശ്വാസമായി.കിണറുകളില്‍ ജലമെത്തിയതാണ് മുഖ്യ നേട്ടം. എന്നാല്‍ മാലിന്യം കയറി വീണ്ടും ഒഴുക്ക് നിലക്കുമോ എന്ന ആശഹ്കയുണ്ട്.

Advertisement