ക്ലാപ്പനയിൽ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് തോട്ടം

Advertisement

ഓച്ചിറ . ക്ലാപ്പനയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി.പുഷ്പിച്ചതും, പുഷ്പിക്കാൻ പ്രായമായതുമായ വിവിധ വലിപ്പത്തിലുള്ള 8 കഞ്ചാവ് ചെടികളാണ് കരുനാഗപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ കെ വി എൽ പി സ്കൂളിന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിയമവിരുദ്ധ
മദ്യ സൽക്കാരം നടക്കുന്നതായ വിവരമാണ് എക്സൈസ് സംഘത്തിന് ലഭിച്ചത് .ഇതിന് പിന്നാലെ എക്സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ചുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത് അടുത്തുള്ള തുറസ്സായ പുരയിടത്തിൽ നിന്നും പുഷ്പിച്ചതും, പുഷ്പിക്കാൻ പ്രായമായതുമായ വിവിധ വലിപ്പത്തിലുള്ള 8 കഞ്ചാവ് ചെടികളായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയിൽ കഞ്ചാവ് ചെടികൾ നട്ട് പരിപാലിച്ചു വന്നതായി തെളിയുകയിരുന്നു. ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു,

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എബിമോൻ കെ വി, അജയകുമാർ,പി എ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, അൻഷാദ്, അഖിൽ,സുധീർ ബാബു എന്നിവർ പങ്കെടുത്തു.കഞ്ചാവ് ചെടികൾ വളർത്തിയവരെ കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.