സർക്കാർ ചുമത്തിയ അമിത നികുതികൾ പിൻവലിക്കണം
ഉല്ലാസ് കോവൂർ

Advertisement

മൈനാഗപ്പള്ളി.കേരള സർക്കാർ ജനങ്ങളുടെ മേൽ ചുമത്തി ചുമത്തിയ അമിതനികുതികൾ പിൻവലിക്കണമെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ്കോവൂർ ആവശ്യപ്പെട്ടു.കേരളം കണ്ട ഏറ്റവും വലിയ നികുതി കൊള്ളയാണ് രണ്ടാം പിണറായി സർക്കാർ നടത്തിയതെന്നും രണ്ടാം തവണയും അധികാരം ലഭിച്ചപ്പോൾ എനി എന്തും ആകാമെന്ന ഗർവാണ് ഇതിന് പിന്നിലെന്ന് ഉല്ലാസ് പറഞ്ഞു.നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി യു.ഡി.എഫ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലും സംഗമത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .പ്രതിഷേധ സംഗമം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, രവി മൈനാഗപ്പള്ളി, വിദ്യാരംഭം ജയകമാർ, തടത്തിൽ സലിം ,ഷാജി ചിറക്കുമേൽ, സജിമോൻ, ശാന്തകുമാരി, രാധാകൃഷ്ണപിള്ള, കൊയ് വേലി മുരളി ,പി.അബ്ലാസ്, കുറ്റിയിൽ. എം. ഷാനവാസ്, മോഹനൻ പിള്ള, ആസിഫ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisement