കൊല്ലം.പൊതുസ്ഥലത്ത് ഇരുന്ന് ഗഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ശ്രമിച്ച വിരോധത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച നാല് പ്രതികള്‍ പോലീസ് പിടിയിലായി. മീനത്തുചേരി, മുക്കാട്, ഓടിട്ട വീട്ടില്‍ അമല്‍(24), മീനത്തുചേരി, ശക്തിനഗര്‍-105, പ്രീതാ കോട്ടേജില്‍ അഭയ്(21), മീനത്തുചേരി, ഹോളിഫാമിലി നഗര്‍-18, സെന്‍റ് ജോസഫ് ഭവനില്‍, സാഞ്ചോ(21), കന്നിമേല്‍ചേരിയില്‍, ഭാരത് നഗര്‍-65, ദാറുല്‍ അമാനില്‍ അഫ്ത്താബ്(20) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.
മീനത്തുചേരി, സാഞ്ചോ നിവാസില്‍ ഗോഡ്വിനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പ്രതികള്‍ പൊതുസഥലത്ത് ഇരുന്ന് ഗഞ്ചാവ് ഉപയോഗിക്കുന്നത് ഗോഡ്വിന്‍ ചോദ്യം ചെയ്യ്തിരുന്നു. ഈ വിരോധത്തില്‍ കഴിഞ്ഞ ദിവസം ഇടമനക്കാവ് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ എത്തിയ ഇയാളെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. മര്‍ദ്ദനത്തില്‍ തലയിലും, മുഖത്തും, കൈകളിലും പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശ, ഷാജഹാന്‍, വിനോദ്, ദിലീപ്, ഡാര്‍വ്വിന്‍, സിപിഒ മാരായ ശ്രീകാന്ത്, പ്രവീണ്‍, ബിജുകുമാര്‍, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.