ശൂരനാട് നടുവിൽ എൽ പി എസിലെ വാർഷിക ആഘോഷങ്ങൾ കുട്ടികൾക്കും നാട്ടുകാർക്കും വേറിട്ട അനുഭവമായി.ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി തന്റെ മിന്നൽ വേഗത്തിലുള്ള വരയരങ്ങിലൂടെ കുട്ടികളുടെ ഇഷ്ട കഥാപത്രങ്ങളായ ഡോറയെയും ബലവീറിനെയും ഒക്കെ വരച്ചു കൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം.തുടർന്ന് സചിത്ര പ്രഭാഷണത്തിലൂടെയും കുട്ടികളുമായുള്ള ഇന്ററാക്ടിലൂടെയും നിരവധി പ്രഗത്ഭരുടെ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് അവതരിപ്പിച്ചത് കാണികളുടെ പ്രശംസക്ക് ഇടയാക്കി. തുടർന്ന് മുഖ്യ അതിഥിയായി എത്തിയ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ബൈജു മലനടയുടെ നാടൻ പാട്ട് കുട്ടികളിൽ ആവേശമുണർത്തി.
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എസ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഓ മിനി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ ഖദീജ ബീവി സ്വാഗതം പറഞ്ഞു. വാർഡ് അംഗം എം സമദും പ്രശസ്ത സംഗീത സംവിധായകൻ ബാബു നാരായണനും ആശംസകൾ പറഞ്ഞു.