കുണ്ടറ : ഇളമ്പള്ളൂർ റെയിൽവേ ഗേറ്റ് പിക്ക് അപ് വാൻ ഇടിച്ചു തകർത്തു. ഇന്ന് വൈകിട്ട് 6 നായിരുന്നു സംഭവം. ഗേറ്റ് അടച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അതിവേഗം ഗേറ്റിന് അപ്പുറം ഇറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഇതോടെ ഇതുവഴിയുള്ള വാഹനയാത്ര നിരോധിച്ചു. ഗേറ്റ് ശരിയാക്കാനുള്ള നടപടികൾ അർദ്ധരാത്രിയിലും തുടരുകയാണ്. ഗേറ്റ് അടച്ചതോടെ സമീപ റോഡുകളിൽ ഗതാഗതം ദുസ്സഹമായി. സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ട്രയിൻ ഗതാഗതം വൈകി.