കുന്നിക്കോട് : കൊല്ലം – ചെങ്കോട്ട ദേശീയ പാതയിൽ അമിത വേഗതയിൽ വന്ന ചരക്ക് ലോറി ഇടിച്ചു കയറി ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. തലവൂർ അമ്പലനിരപ്പ് തെക്കേവിള വീട്ടില്‍ ഇമ്മാനുവേൽ – റെയ്ച്ചൽ ദമ്പതികളുടെ മകൻ ലിജിൻ ഇമ്മാനുവേൽ (24) ആണ് മരണപ്പെട്ടത്. ചെങ്ങമനാട് പമ്പിന് സമീപം ഞായറാഴ്ച വൈയ്കിട്ട് ആറ് മണിക്കൊയിരുന്നു അപകടം .മൃതശരീരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ.കൊല്ലത്ത് നിന്ന് ചരക്ക് എടുക്കാനായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ചരക്ക് ലോറി. സംഭവത്തിൽ ലോറി ഡ്രൈവറെ കൊട്ടാരക്കര പോലിസ് കസ്റ്റഡിയിൽ എടുത്തു. സംസ്കാരം പിന്നീട് അമ്പലനിരപ്പ് ശാലേം ഫെലോഷിപ്പ് ചർച്ചിൽ നടക്കും. സഹോദരി : ലിജി ഇമ്മാനുവേൽ