വെളുത്തമണലിന് സമീപം ബസും കാറും കൂട്ടിയിടിച്ച് എന്‍ജിനീയറിംങ് വിദ്യാര്‍ഥിക്കും സഹോദരനും ഗുരുതരപരുക്ക്,അപകടത്തിന്‍റെ സിസിടിവി ദൃശ്യമടക്കം വിഡിയോ

Advertisement

കരുനാഗപ്പള്ളി. വെളുത്തമണലിന് സമീപം ബസും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരപരുക്ക്. ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംങ് കോളജ് വിദ്യാര്‍ഥി ആദിത്യന്‍(21)സഹോദരന്‍ ആര്യന്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇന്നു രാവിലെ എട്ടരയോടെ തീപ്പെട്ടി ജംക്ഷനിലാണ് അപകടം.

കാര്‍ ബസിലേക്ക് ഇടിച്ചു കയറി അകത്തുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് മാറ്റി.