കരിന്തോട്ടുവയില്‍ വീടിനോട് ചേര്‍ന്നുള്ളപാറമടയില്‍ ചാടി വൃദ്ധന്‍ ജീവനൊടുക്കി

Advertisement

കുന്നത്തൂര്‍: കരിന്തോട്ടുവ മണലുവിള മുക്കിന് സമീപമുള്ള പാറമടയില്‍ ചാടി വൃദ്ധന്‍ ജീവനൊടുക്കി. കരിന്തോട്ടുവ, അജയ മന്ദിരത്തില്‍ സുരേന്ദ്രന്‍(74) ആണ് മരിച്ചത്. വീടിന് സമീപമുള്ള കമ്പിപ്പാറ ക്വാറിയില്‍ ഇന്ന് രാവിലെ 8.15 ഓടെയാണ് സുരേന്ദ്രന്‍ ചാടിയത്. ശാസ്താംകോട്ടയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശാസ്താംകോട്ട അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ സാബുലാലിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സജീവ്, സണ്ണി, രാജേഷ്, ഹരിപ്രസാദ്, ഷാനവാസ്,ഹോംഗാര്‍ഡ് വാമദേവന്‍ പിള്ള എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

Advertisement