ചടയമംഗലം: കാറിൽ കടത്തിയ 53 കിലോയിൽ പരം കഞ്ചാവ് നിലമേൽ വച്ചു പോലിസ് സംഘം പിടികൂടിയത് കൃത്യമായ പിന്തുടരല്‍ മൂലം,സംഭവവുമായി ബന്ധപ്പെട്ട് ചിതറ ഹെബി നിവാസിൽ ഹെബി മോൻ(43) നെയ്യാറ്റിൻകര കിഴക്കുംകര പുത്തൻ വീട്ടിൽ ഷൈൻ(36) എന്നിവരെയാണ് പിടികൂടിയത്.
കിഴക്കൻ മേഖലയിലേക്ക് ഹെബി മോന്റെ നേതൃത്വത്തിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
പോലീസ് വകുപ്പിന്റെ “യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ” ഭാഗമായി കൊല്ലം റൂറൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം റൂറൽ സ്പെഷ്യൽ ടീം, ചടയമംഗലം പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ വലയിലായത്.
കൊല്ലം റൂറൽ സി- ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ്, കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പത്തനാപുരം എസ് എച്ച് ഒ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ
എസ് ഐ അനിൽകുമാർ, എ എസ് ഐ മാരായ രാധാകൃഷ്ണൻ, സഞ്ചീവ് മാത്യൂ, സി.പി.ഒ മാരായ സജുമോൻ.റ്റി, മഹേഷ് മോഹൻ, അഭിലാഷ് പി. എസ്, ദിലീപ് എസ്, വിപിൻ ക്ലീറ്റസ് എന്നിവർ അടങ്ങിയ ഡാൻസാഫ് ടീമും ചടയമംഗലം എസ്.ഐ മോനിഷ്, എസ്.ഐ പ്രീയ, എസ്.ഐ ഗോപകുമാർ, സി.പി.ഒ മാരായ സനൽ, വിഷ്ണു ദാസ് എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന KL 01 CK 2624 രെജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചിരുന്ന മാരുതി എസ്.എക്സ്4 വാഹനത്തിൽ രഹസ്യ അറകൾ നിർമ്മിച്ച് അതിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്.