കൊട്ടിയം : പോലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ശേഷം വീട്ടിൽ എത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ.നെടുമ്പന പഴങ്ങാലം പാറമുകളിൽ വീട്ടിൽ നന്ദകുമാർ (37)നെയാണ് വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തെ കുറിച്ച് വീട്ടുകാർ പറയുന്നത് ഇങ്ങനെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച മൂന്ന് മണിക്ക് കുണ്ടറ
സ്റ്റേഷനിൽ വിളിപ്പിക്കുകയും വൈകുന്നേരം 9 മണിയോടെ മൊബൈൽ വാങ്ങി വച്ച് തിങ്കളാഴ്ച രാവിലെ സ്റ്റേഷൻ ഓഫിസറെ വന്ന് കണ്ട് കേസ് അവസാനിപ്പിച്ചു മൊബൈൽ വാങ്ങി പോകാൻ പറഞ്ഞു തിരിച്ചയ്ക്കുകയായിരുന്നു.തുടർന്ന് വീട്ടിൽ എത്തിയ നന്ദകുമാർ ബന്ധുക്കളെയും
മറ്റും വിളിച്ചു എസ് ഐയും പോലീസും മർദിച്ചതായും തൂങ്ങിമരിക്കാൻ പോകുകയാണ് എന്ന് ഫോൺ വിളിച്ചു പറയുകയായിരുന്നു തുടർന്ന് ഫോൺ എടുക്കാതെയായതോടെ
നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ റബ്ബർതോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ഇന്നലെ രാവിലെ ചാത്തന്നൂർ എ സി പി സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‍കാരം നടത്തി.