പത്തനാപുരം : ഉത്സവപറമ്പില്‍ നിന്ന് ലഭിച്ച അമിട്ട് വീട്ടില്‍ കൊണ്ടുവന്ന് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിയുടെ കൈപത്തി അറ്റു. തലവൂര്‍ ചുണ്ടമല കുഴിഞ്ഞഴികത്ത് വീട്ടില്‍ വിനോദിന്‍റെ മകന്‍ വിശാഖ്(14) ന്‍റെ വലത് കൈപ്പത്തിയാണ് ചിന്നിച്ചിതറിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉത്സവ പറമ്പില്‍ നിന്ന് ലഭിച്ച ഗുണ്ട് രൂപത്തിലുളള പടക്കം വീടിന് പുറത്തെ ചായ്പ്പിനോട് ചേര്‍ന്നുളള അടുപ്പില്‍ കത്തിക്കുന്നതിനിടെയാണ് കൈയ്യിലിരുന്ന് പൊട്ടിയത്. വിരലുകള്‍ ചിതറിയ നിലയിലായിരുന്നു.