കൊല്ലത്ത് വിജിലന്‍സ് കോടതി അനുവദിച്ചു

Advertisement

കൊല്ലം. കൊല്ലത്ത് വിജിലന്‍സ് കോടതി അനുവദിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചതായി ഹൈക്കോടതി രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
കൊല്ലം പത്തനംതിട്ട ജില്ലകള്‍ക്കായാണ് പുതിയ കോടതി. നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിധി തിരുവനന്തപുരം മാത്രമായി ചുരുക്കും.
മൂന്നുമാസത്തിനകം കോടതി ആരംഭിക്കാനാണ് നിര്‍ദ്ദേശം. വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ഏറെ നാളത്തെ ആവശ്യമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.