ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ്ഉണ്ടായ അപകടത്തില്‍ രണ്ട് മരണം

Advertisement

കൊട്ടാരക്കര ​.ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ്ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. നെല്ലിമുകൾ സ്വദേശി മനു, കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി എന്നിവരാണ് മരിച്ചത്.പത്തനംതിട്ട, കൊല്ലം ജില്ലകളുടെ വിവിധ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ വേനൽ മഴയാണ് അനുഭവപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് പത്തനംതിട്ട, കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ആരംഭിച്ചത്. അടൂരിലും, കൊട്ടാരക്കരയിലും മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റാണ് രണ്ടു പേരുടെ മരണത്തിലേക്ക് നയിച്ചത്. നെല്ലിമുകൾ സ്വദേശി മനുമോഹനാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ മരം ഒടിഞ്ഞു വീണ് മരിച്ചത്.അപകട സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.അടൂർ മേഖലയിൽ വീശിയ ശക്തമായ കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകള്‍ തകരാറിലായി. പലയിടത്തും ദിവസങ്ങള്‍കൊണ്ടേ പൂര്‍വസ്ഥിതിയിലാക്കാനാവൂ.
കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണാണ് ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി മരിച്ചത്.കൊട്ടാരക്കരയുടെ വിവിധ മേഖലയിലെ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
പൊലിക്കോട് പെട്രോൾ പമ്പിന്‍റെ മേൽക്കുര തകർന്നുവീണു.

കൊട്ടാരക്കര ​പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലും മരം വീണു.കൊട്ടാരക്കര പ്രസ് സെന്‍ററിന്‍റെ മേൽക്കൂരയും കാറ്റിൽ തകർന്നു.

അടൂരിൽ വീശിയ ചുഴലിക്കാറ്റ്

Advertisement