മൈനാഗപ്പള്ളി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന പൊതുടാപ്പുകൾ നിർത്തലാക്കാൻ തീരുമാനിച്ചു .ഇതിൻ പ്രകാരം പഞ്ചായത്തിന് 1 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്ന് കരുതുന്നു. ജൽ ജീവൻ പദ്ധതി പ്രകാരം പഞ്ചായത്തിലെ 95 % ഹൗസ് കണക്ഷൻ നൽകിക്കഴിഞ്ഞു. പി ഡബ്ള്യു ഡി റോഡിന്റെ അനുമതി ലഭിക്കുന്നതോടൊപ്പം ബാക്കി വരുന്ന 5 % ഹൗസ് കണക്ഷനും പൂർത്തീകരിക്കും. നിലവിൽ പഞ്ചായത്തിൽ 742 പൊതുടാപ്പുകളാണ് ഉള്ളത്. ടാപ്പ് 1 ന് പ്രതിവർഷം 5000 /- രൂപയാണ് വാട്ടർ അതോറിറ്റിക്ക് പഞ്ചായത്ത് അടച്ച് കൊണ്ടിരിക്കുന്നത് .
പ്രതി വർഷം 38 ലക്ഷം രൂപയുടെ വെള്ളക്കരമാണ് പഞ്ചായത്തിനുള്ളത്. നിലവിൽ വർദ്ധിപ്പിച്ച വെള്ളക്കരം കൂടിയാകുമ്പോൾ ഇത് 1 കോടി രൂപയിൽ പുറത്ത് വരും. പൊതുടാപ്പുകൾ നിർത്തലാക്കുന്നതിലൂടെ പഞ്ചായത്തിന് 1 കോടി രൂപയുടെ ലാഭമാണ് ഉണ്ടാകുക. ഈ തുക കൊണ്ട് പഞ്ചായത്തിന് പുതിയ വികസന പ്രവർത്തനങ്ങൾ ആ വിഷ്കരിച്ച് നടപ്പിലാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ന്റെ നേതൃത്വത്തിൽ പൊതു ടാപ്പ് പൂട്ടൽ ചടങ്ങിന് നേതൃത്വം നൽകി സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറക്കുമേൽ , വാർഡ് മെമ്പർമാരായ മനാഫ് മൈനാഗപ്പള്ളി, സജിമോൻ , വാട്ടർ അതോറിറ്റി AXE നിസാർ കെ ഐ , A E റജി വാസ് , ഓവർസിയർ ഹേമന്ത് , അൻസാർ ,രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.