അയണിവേലിക്കുളങ്ങരയിൽ ഐആർഇയുടെ ഖനന നീക്കം തടഞ്ഞ് സമര സമിതി

Advertisement

കരുനാഗപ്പള്ളി അയണി വേലിക്കുളങ്ങര വില്ലേജിൽ ഐ.ആർ.ഇ. യുടെ ഖനനനീക്കം ജനകീയ സമരസമിതി നൂറുകണക്കിന് സ്ത്രീ ളെയും പ്രദേശവാസികളെയും അണിനിരത്തി തടഞ്ഞു. വൻ പോലീസ് സന്നാഹത്തോടെയാണ് ഐ.ആർ.ഇ അധികൃതർ ഖനനത്തിനായി എത്തിയത്. തഹസിൽ ദാരുടെ സാന്നി ദ്ധ്യത്തിൽ സമര മുഖത്ത് നടന്ന ചർച്ചയുടെ ഭാഗമായി ഖനനത്തിന് സ്റ്റോപ്‌മെമ്മോ കൊടുക്കാമെന്ന് കളക്ടറുടെ ചേമ്പറിൽ ഇന്ന് തന്നെ സമരസമിതിയുമായി ചർച്ച് ക്ഷണിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും സമരസമിതിയും ജനങ്ങളും ഐ.ആർ.ഇ യുടെ ഖനന സാമഗ്രഹികളും ടിപ്പറുകളും വഴിയിൽ തടയുകയും പോലീസമരമിതി നേതാക്കളെ അറസ്റ്റു ചെയ്തു നീ ക്കുകയാണ് ചെയ്തത്.

ജ നിച്ച മണ്ണിൽ ജീവിക്കുവാനുള്ള അവകാശത്തിനെതിരെ ഐ.ആർ.ഇ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ വരും നാളുകളിൽ നാട്ടുകാരുടെ അതി ശക്തമായ തുടർ സമരം തുടരുമെന്ന് സമരസമിതി ചെയ മാൻ മുനമ്പത്ത് ഷിഹാബും ജന: കൺവീനർ ജഗത് ജീവൻലാലിയും പറഞ്ഞു.

സമരസമിതി ചെയർമാനും ജന: കൺവീനറും ഉൾപ്പെടെ സമരസമിതി നേതാക്കളായ നഗരസഭാ കൗൺസിലർ മഹേഷ് ജരാജ്, എസ്, ഉത്തമൻ , ഷാജഹാൻ കുളച്ച വരമ്പ , സജി ബാബു അയനിക്കാത്തറ, മുനമ്പത്ത് ഗഫൂർ , സുരേഷ് പനക്കുളങ്ങര, ഷിലു ഭരതൻ , ഹരിദാസ് , കുഞ്ഞുമോൻ കുളച്ച , രാജു.എന്നിവർ അറസ്റ്റ് വരിച്ചു.

Advertisement