കൊട്ടാരക്കര. നെടുവത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ രാജശേഖരൻ പിള്ള ക്കെതിരെ അവിശ്വാസപ്രമേയം. ബിജെപി യുടെ സന്തോഷ് കുറുമ്പാലൂർ, ദിവ്യ, സ്വാതന്ത്രയായ സത്യഭാമ എന്നിവരാണ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. നാലു അംഗങ്ങൾ ഉള്ള കമ്മിറ്റിയിൽ കോൺഗ്രസിലെ വി കെ ജ്യോതി ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റ് ആയ ഒഴിവിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ആർ സത്യഭാമ ആരോഗ്യ സ്റ്റാൻഡിങ് അംഗമായിരുന്നു. പുല്ലാമല പി എച് സി യിൽ നിന്നിരുന്ന മരം അന്നത്തെ പ്രസിഡണ്ടായിരുന്ന സത്യഭാമയോ , പഞ്ചായത്ത് കൗൺസിലോ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയോ അറിയാതെ വെട്ടി കടത്താൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ രാജശേഖരൻപിള്ള ശ്രമിച്ചു എന്നാണ് അവിശ്വാസപ്രമേയത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം.സ്കൂളിലും, പി എച് സി യിലും നടത്തുന്ന പരിപാടികൾ അംഗങ്ങളുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നെന്നാണ് മറ്റൊരു ആരോപണം. കഴിഞ്ഞ ദിവസം രാവിലെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിച്ച അവിശ്വാസപ്രമേയം സംബന്ധിച്ചു തീയതി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അംഗങ്ങൾക്ക് അയക്കും.