എന്‍എസ്എസ് പ്രതിഭാ സംഗമം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

Advertisement

കരുനാഗപ്പള്ളി. ഈ വര്‍ഷം എസ്എസ്എല്‍സി പാസാവുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്‌ളസ് വണ്‍ സീറ്റ് ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്‍എസ്എസ് കരുനാഗപ്പള്ളി യൂണിയന്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ അധ്യയന വര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും മുഴുവന്‍ സ്‌കൂളുകളെന്നും പാഠ്യതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുവാന്‍ സഹായകരമായ അധ്യയനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് ട്രഷറര്‍ അഡ്വ എന്‍ വി അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു അഡ്വ.എ എം ആരിഫ് എംപി മുഖ്യപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തി. സ്‌കോളര്‍ഷിപ്പു വിതരണം സിആര്‍ മഹേഷ് എംഎല്‍എ നിര്‍വഹിച്ചു.