വേനലിനെ പ്രതിരോധിയ്ക്കാൻ ഹരിത കുട ചൂടണം നമ്മൾ, എം മുകേഷ് എം എൽ എ

Advertisement

കൊല്ലം :-കാലാവസ്ഥ വ്യതിയാനം മൂലം ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ മണ്ണും ജലവും സംരക്ഷിക്കുന്നതിനു ഓരോരുത്തരും മുൻകൈ എടുക്കണമെന്നും എം മുകേഷ് എം എൽ എ പറഞ്ഞു.എല്ലാ വീടുകളിലും ഹരിത കുട ഉയരണമെന്നും അതിന് സഹായകരമായ രീതിയിൽ ഫ്ലവർ ഷോയും ഫ്ലവർ ചന്തയും മാറട്ടെയെന്ന് എം എൽ എ ആശംസിച്ചു.ചെടികളും പൂക്കളും നാട്ടിൽ കൂടുതലായി വിടരണമെന്നും നമ്മുടെ നാട് കൊടും ചൂടിലൂടെയാണു കടന്നുപോകുന്നത്. മുൻപ് ഒരിക്കലും ഇത്രയും ചൂട് ഉണ്ടായിട്ടില്ലെന്നും അതിനെ പ്രതിരോധിയ്ക്കാൻ കൂടുതൽ മരങ്ങൾ ചെടികൾ നട്ടുവളർത്തണമെന്നും ഫ്ളവർഷോ ഉദ്ഘാടനം ചെയ്തു കൊണ്ട് എം. മുകേഷ് എം എൽ എ പറഞ്ഞു.

ഗോപാൽ ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സജീവ് പരിശവിള, ബാലു എസ്, വിനോദ് പട്ടത്തുവിള, ഹക്കിം, ഡോ.മാലിനി നായർ ,ചക്കാലയിൽ നാസർ, ചിത്ര, ശശികല, എം.മാത്യൂസ്, ഷീജ ന സിമുദ്ദീൻ, കുരീപ്പുഴ ഷാനവാസ്,നിമ്മി പെരേര, രാവി ആർ, അഡ്വ.എസ് ചന്ദ്രസേനൻ, എസ്.രാമനുജം, പ്രേമോദ് കണ്ണൻ, പി.കേശവൻ, സാബു ബെനഡികറ്റ്, ശശിധരൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.ഏപ്രിൽ ആറ് മുതൽ 16 വരെ രാവിലെ 11 മുതൽ രാത്രി 10 മണിവരെ ഫ്ളവർ ഷോയും ഫ്ളവർ ചന്തയും. വാണിജ്യ വ്യാവസായ സ്റ്റാളുകളും മെഗാ ഭക്ഷ്യമേളയും, പായസ മേളയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.