വിദ്യാർത്ഥിനിയെ പീഡിപ്പിച്ചസ്കൂൾ ജീവനക്കാരന്‍ റിമാന്റിൽ

Advertisement

ശാസ്താംകോട്ട : ശൂരനാട്ട് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച
കേസ്സിൽ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത സ്കൂൾ ജീവനക്കാരനെ കോടതി റിമാൻഡ് ചെയ്തു.ശൂരനാട് തെക്ക് പതാരം സ്വദേശിയായ അജയൻ പിള്ള(44)യെ ആണ് റിമാന്റ് ചെയ്തത്.ആറ് മാസം മുമ്പ് സ്കൂളിൽ വച്ചാണ് കുട്ടിയെ ഇയ്യാൾ പീഡിപ്പിച്ചതെന്നാണ് പരാതി.പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയ അജയൻ പിള്ളയെ കണ്ടെത്താൻ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.മാസങ്ങളായി ഒളിവിലായിരുന്ന ഇയ്യാളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.