പതാരത്ത് അച്ഛനെയും മകനെയും വെട്ടിയ ബന്ധുവിനെ റിമാന്റ് ചെയ്തു

Advertisement

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട സ്വദേശികളായ അച്ഛനെയും മകനെയും ആയുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസ്സിൽ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത ബന്ധുവിനെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ കിഴക്ക് ലക്ഷ്മി ഭവനിൽ ഉണ്ണികൃഷ്ണൻ(53)നെയാണ് റിമാന്റ് ചെയ്തത്.ആക്രമണത്തിൽ പരിക്കേറ്റ
കോയിക്കൽഭാഗം രാജു ഭവനിൽ രാജേഷിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിതാവ് രാജഗോപാല പിള്ള ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പതാരം പള്ളിമുക്കിൽ വച്ചാണ് ആക്രമണം നടന്നത്.മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.