കൊട്ടാരക്കര. എഴുകോൺ വട്ട മൺകാവിന് സമീപം ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാൻ ശ്രമം. കഴിഞ്ഞദിവസം (ഏപ്രിൽ 5) വൈകിട്ട് അഞ്ചു മണി കഴികെ ചീരങ്കാവിൽ നിന്നും മറനാട് ഭാഗത്തേക്ക് പോയ കിഴക്കേ മാറ നാട് മനോജ് ഭവനത്തിൽ മനു വിനെയാണ് പുറകിൽ വന്ന സ്വിഫ്റ്റ് കാർ ഉപയോഗിച്ച് ഇടിച്ചു കൊല്ലാൻ ശ്രമം നടന്നത്. ബൈക്കിന് പിന്നാലെ കാർ ഇടിപ്പിച്ചു റോഡിന്റെ സൈഡിലേക്ക് വീണ മനുവിനെ അക്രമി സംഘം കാർ തിരിച്ചു വന്നു ദേഹത്തു കയറ്റാൻ ശ്രമിച്ചെങ്കിലും പരിസരവാസികൾ ഓടി കൂടിയതോടെ അക്രമി സംഘം രക്ഷപെടുകയായിരുന്നു.
അപകടത്തിൽ മനുവിന്റെ തോളിനും, കാലിനും പരിക്കേ റ്റിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ച കാറിൽ മുന്നിൽ രണ്ടും പിറകിൽ ആയുധധാരികളായ നാലുപേരുമായി ആറു പേരുണ്ടായിരുന്നതായി അപകടത്തിൽ പെട്ട മനു പറഞ്ഞു. അഞ്ചു വർഷം മുന്നേ അക്രമി സംഘങ്ങൾ കുട്ടികൾക്ക് മറ്റും കഞ്ചാവ് നൽകിയതുമായി മനുവുമായി സംഘർഷം ഉണ്ടായിരുന്നു. രണ്ടു ദിവസം മുന്നേ മാറനാട് പുലമൺ കാവ് ഉത്സവവുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ തർക്കമുണ്ടായിരിന്നു. ഇതിന്റെ തുടർച്ചയാണ് കാർ ഇടിച്ചു കൊല്ലാനുള്ള സംഭവം ഉണ്ടായതെന്നു മനു പറയുന്നത്. സ്വിഫ്റ്റ് കാർ കൊണ്ട് ബൈക്കിൽ ഇടിച്ചു കൊല്ലാൻ ശ്രമിക്കുന്ന സി സി ക്യാമറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്നത്തോടെ സംഭവം വിവാദമാകുകയായിരുന്നു. വധശ്രമം സംബന്ധിച്ചു എഴുകോൺ എസ് എച് ഓ, സി ഐ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.