കൊട്ടിയം: ഗൂണ്ടാ പിരിവ് നൽകാത്തതിൻ്റെ പേരിൽ സംഘടിച്ചെത്തിയ സംഘം കശുവണ്ടി ഫാക്ടറിയിൽ കടന്നു കയറി ലക്ഷങ്ങളുടെ നഷ്ടം വരുത്തി. കമ്പനിയിലെ നിരീക്ഷണ ക്യാമറകൾ തകർത്ത ശേഷമായിരുന്നു ആക്ര മണം. ജീവനക്കാരെ ആക്രമിക്കുന്നതു കണ്ടെത്തിയ കമ്പനി ഉടമകളെയും സംഘം ആക്രമിച്ചു.
അക്രമികളിൽ ഒരാളെ പിടികൂടി കൊട്ടിയം പൊലീസിന് കൈമാറി. കൊട്ടിയംതഴുത്തലകാവുവിള എസ്.എൻ.കാഷ്യു ഫാക്ടറിയിലാണ് ആ ക്ര മണം നടന്നത്.കഴിഞ്ഞ കുറെ നാളുകളായി ഇവിടെയെത്തുന്ന വാഹനങ്ങൾ ഗുണ്ടാസംഘം തടയുകയും ജീവനക്കാർക്ക് നേരേ അസഭ്യവർഷം നടത്തുകയും പതിവായിരുന്നു.വ്യാഴാഴ്ച രാവിലെയും സംഘം കമ്പനിയിലേക്ക് വന്ന ലോറികൾ തടഞ്ഞിടുകയും ഇത് ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നയുടൻ കമ്പനിയുടമ ഷാ സലിം കൊട്ടിയം പൊലീസിൽ പരാതി നൽകുകയും പൊലീസ് എതിർകക്ഷി ക ൾ സ്റ്റേഷനിലെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ജീപ്പിലെത്തിയ സംഘം കമ്പനിക്കുള്ളിൽ അതിക്രമിച്ചു കടന്ന് ജനാലകളും, ഫർണീച്ചറുകളും, കംപ്യൂട്ടറുകളും അടിച്ചു തകർക്കുകയും പരിപ്പ് നശിപ്പിക്കുകയും ഉടമയേയും പിതാവിനെയും ആക്രമിക്കുകയും ചെയ്തത്.കമ്പനിയ്ക്ക് എതിർവശം താമസിക്കുന്നവരാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കാഷ്യു അസോസിയേഷൻ അപലപിച്ചു. കമ്പനി അധികൃതർ പിടികൂടിയ അക്രമിയെ കൊണ്ടു പോകാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചതിനും പൊലീസ് കേസ്സെടുത്തിട്ടുണ്ട്.