ശാസ്താംകോട്ട മണ്ണെണ്ണ മുക്കിനുസമീപത്തെ വീട്ടിൽ നിന്നും 55 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയുംകവർന്നു

Advertisement

ശാസ്താംകോട്ട: മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടിൽ നിന്നും 55 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും കവർന്നതായി പരാതി.വൃന്ദാവനിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിലാണ് ആളില്ലാത്ത സമയം മോഷണം നടന്നത്.

ദിലീപ് കുമാറും കുടുംബവും കൊച്ചിയിൽ ഡോക്ടറായ മകന്റെ വീട്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച രാവിലെ പോയിരുന്നു.ഇന്നലെ(ശനി) രാത്രി 11 ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.വീടിന്റെ മുൻ ഭാഗത്തെ ഗ്രില്ലുകളും കതകും തുറന്നിട്ട നിലയിലായിരുന്നു.തുടർന്നു നടത്തിയ പരിശോധനയിൽ വീടിന്റെ താഴത്തെയും മുകളിലത്തെയും നിലകളിൽ വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്.അലമാരിയുടെ പൂട്ട് പൊളിച്ചാണ് അതിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്.തുടർന്ന് ശാസ്താംകോട്ട
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.വിരലടയാള വിദഗ്ധരും ഉന്നത പോലീസ് അധികൃതരും സ്ഥലത്തെത്തും.

Advertisement