കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്ര ഉപദേശക സമിതി ഏര്‍പ്പെടുത്തിയ വേദശ്രീ എന്‍.വി. നമ്പ്യാതിരി പുരസ്‌കാരത്തിന് സപ്താഹാചാര്യന്‍ അശോക്.ബി. കടവൂര്‍ അര്‍ഹനായി. മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് 27ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍പുരസ്‌കാരം വിതരണം ചെയ്യും. വേദാന്ത പണ്ഡിതനും ഭാഗവത ആചാര്യനുമായിരുന്ന പറക്കോട് എന്‍.വി.നമ്പ്യാതിരിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.