ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാര്‍ ഇടിച്ചുവീഴ്ത്തി ആക്രമിച്ച സംഘം പിടിയില്‍

Advertisement

കൊട്ടാരക്കര : ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കിഴക്കേ മാറനാട് മനോജ് വിലാസത്തിൽ മനുവിനെ (28) കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 യുവാക്കളെ എഴുകോൺ പൊലീസ് റിമാന്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. എഴുകോൺ വാളായിക്കോട് രേവതി ഭവനിൽ അമൽ (26), കാരുവേലിൽ വേങ്കുഴി കല്ലുംമൂട്ടിൽ പടിഞ്ഞാറ്റതിൽ അരുൺ (26), മുളവന മുക്കൂട് തെക്കേ ചരുവിള വീട്ടിൽ സന്ദീപ് (22), സഹോദരൻ സംഗീത് (20) എന്നിവരാണ് റിമാന്റിലായത് . 

 അടിപിടി കേസുകളും കഞ്ചാവ് കേസുകളും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ അമലിലിനെ ഗുണ്ടാ പട്ടിക 

യിൽപെടുത്തി കാപ്പ ചുമത്താൻ ശുപാർശ ചെയ്യുമെന്ന് കൊട്ടാര ക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ചീരങ്കാവിൽ സൈനികനെ ക്രൂരമായി മർദിച്ചു പരുക്കേൽപിച്ച സംഭവത്തിൽ പ്രതിയായ അമൽ കോയമ്പത്തൂരിലേക്കു കടന്നിരുന്നു.

അവിടെ നിന്നു തിരികെ എത്തിയാണു മനുവിനെ വകവരുത്താനുള്ള ശ്രമം നടത്തിയത്. സംഭവത്തിലെ രണ്ടാം പ്രതി അരുണിന്റെ വീടിന്റെ വാർപ്പ് കഴിഞ്ഞു കാറിൽ മദ്യപിച്ചു കറങ്ങി നട ക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് മനു ചീരങ്കാവിൽ നിൽക്കുന്നത് കണ്ടത്. പ്രതികളായ മൂവരെ മനുവിനെ നിരീക്ഷിക്കാൻ നിർത്തിയ ശേഷം അമൽ പോയി കാറിന്റെ നമ്പർ പ്ലേറ്റ് മറച്ചു  തിരികെ എത്തുകയും 4 പേരും കാറിൽ കയറി മനുവിന്റെ ബൈക്കിന്റെ പിന്നാലെ പോകുകയും ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പക്ഷേ മനു റോഡരികിലേക്കു തെറിച്ചു വീണു. വീണ്ടും ഇടിക്കാനുള്ള ശ്രമവും നടന്നില്ല.

 മുന്നോട്ടു പോയ കാർ തിരികെയെത്തി വീണ്ടും ഇടിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു കാർ സമീപത്തു നിർത്തിയതോടെ ഇവർ കടന്നു കളഞ്ഞു.

നമ്പർ പ്ലേറ്റ് മറച്ച കാറിലായിരുന്നു സംഘം എത്തിയത്. സംഘം കരിക്കോട് സ്വദേശിയുടെ കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു. കാർതിരികെ നൽകിയ ശേഷം കോയമ്പത്തൂരിലേക്കു കടക്കുകയായിരുന്നു പ്രതികള്‍.

Advertisement